ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ ഉഭയദിശാത്മ തുരങ്കം സോജിലാ ചുരത്തില്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം.6089 കോടിയാണ് പദ്ധതിയുടെ ചിലവ്.
എല്ലാ കാലാവസ്ഥയിലും ഈ തുരങ്കത്തിലൂടെ ഗതാഗതം സാധ്യമാകും.തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ശ്രീനഗര്‍ മുതല്‍ ലേ വരെയുളള യാത്ര സമയം മൂന്നരമണിക്കൂറില്‍ നിന്ന് പതിനഞ്ച് മിനിറ്റായി കുറയും.14.2 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം.
പ്രധാനമന്ത്രി അദ്ധ്യക്ഷനായ കാബിനറ്റ് കമ്മറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.ഈ വര്‍ഷം തന്നെ പദ്ധതിക്ക് തറക്കല്ലിടുമെന്ന് റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
തുരങ്കം നിലവില്‍ വരുന്നതോടെ ശൈത്യകാലത്ത് കശ്മീരിലെ മറ്റു പ്രദേശങ്ങളില്‍ നിന്ന് ലേ-ലഡാക്ക് മേഖലകള്‍ ഒറ്റപ്പെടുന്നത് ഒഴിവാകും.