എങ്ങനെയെങ്കിലും ജയിക്കാൻ ബ്ളാസ്റ്റേഴ്സ്

കൊച്ചി : നിരാശാജനകമായ മത്സരങ്ങൾക്കിടെ കേരള ബ്ളാസ്‍റ്‍റേസ് ഇന്ന് പൂനെ സിറ്‍റി എഫ്.സിയെ നേരിടും. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്‍റ്‍റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് മത്സരങ്ങളിൽ നിന്നും ഏഴ് പോയിന്‍റ് മാത്രമുള്ള ബ്ളാസ്‍റ്‍റേഴ്സ് എട്ടാം സ്ഥാനത്താണ്.

രണ്ട് തോൽവിയും നാല് സമനിലയും വഴങ്ങിയ മഞ്ഞപ്പടയ്ക്ക് ഇതുവരെ നേടാനായത് ഒരൊറ്‍റ ജയം മാത്രം. കോച്ച് റെനി മ്യൂലൻസ്‍റ്‍റീന്റെ രാജിക്ക് ശേഷം ഡേവിഡ് ജെയിംസിനു കീഴിലിറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നുണ്ട്.

മറുപക്ഷത്താകട്ടെ, രണ്ട് മുൻ മൽസരങ്ങളിലും മികച്ച പ്രകടനത്തോടെ വിജയം കൈവശപ്പെടുത്തിയ സ്റ്റാലിയൻസ് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് . നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത 5 ഗോളുകൾക്ക് തകർത്ത ഏറ്റവുമൊടുവിലത്തെ മൽസരത്തിന് ശേഷം ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയായിട്ടുണ്ട്. മൽസരത്തിലെ വിജയം പോയിന്റ് പട്ടികയിൽ ഏറ്റവുമുയരത്തിലെത്തിക്കുമെന്നതിനാൽ വിജയം ലക്ഷ്യമിട്ട് തന്നെയായിരിക്കും പൂനെ സിറ്റിയുടെ കളി.

Post Your Comments

Close