ഗുവാഹത്തി:ഇന്ത്യന്‍ അതിര്‍ത്തി കടന്ന് അരുണാചല്‍ പ്രദേശില്‍ നേരിട്ട് എത്തി റോഡ് നിര്‍മ്മിക്കാനുളള ചൈനീസ് സംഘത്തിന്റെ ശ്രമം ഇന്ത്യ തടഞ്ഞു.ഇവരില്‍ നിന്ന് ഇന്ത്യ റോഡ് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തു.
ഡിസംബര്‍ 26 നാണ് ചൈനീസ് സൈന്യത്തിന്റെ അകമ്പടിയോടെ ഒരു സംഘം ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തിയത്.എന്നാല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടിയില്ലെന്നും ചൈനീസ് സംഘം കപാംഗ് ലാ പ്രവിശ്യയിലെ സിയാംഗ് നദി മുറിച്ചുകടന്നില്ലെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇരു വിഭാഗവും പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ പിടിച്ചെടുത്ത റോഡ് നിര്‍മ്മാണ സാമഗ്രികള്‍ തിരിച്ചുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല