മുംബൈ:മുംബൈയില്‍ വീണ്ടും തീപിടിത്തം.മാരോളിലെ മൈമൂണ്‍ കെട്ടിടത്തിലാണ് ബുധനാഴ്ച രാത്രി തീ പിടിച്ചത്.
അപകടത്തില്‍ രണ്ട് കുട്ടികളടക്കം നാല് പേര് മരിച്ചെന്നാണ് റിപ്പോര്‍ട്ട്.മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ഹോളീ സ്പിരിറ്റ് ആശൂപത്രയില്‍ പ്രവേശിപ്പിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗനമം.
രാത്രി 2:10 ഓടെയാണ് തീപിടിത്തമുണ്ടായത്.ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്.2:30 ഓടെ അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും 4:30 ഓടെയാണ് തീ നിയന്ത്രണ വിധേയമായത്.മരിച്ചവരും പരിക്കേറ്റവരും ഇതേ നിലയിലെ താമസക്കാരാണ്.
സഗിനാ കപസി,മോഹിന് കപസി,തസ്ലീം കപസി,ദാവൂദ് കപസി എന്നിവരാണ് മരിച്ചത്.
ഇതിന് മുമ്പ് ഡിസംബര്‍ 29 ന് മുംബൈയിലെ കമലാമില്‍സ് കോംപൗണ്ടില്‍ തീപിടിച്ചിരുന്നു.14 പേരാണ് അന്ന് അപകടത്തില്‍ മരിച്ചത്.