ന്യൂഡല്‍ഹി:റിപബ്ലിക്ക് ദിന പരേഡിനായി കടുത്ത മൂടല്‍ മഞ്ഞിലും ഇന്ത്യന്‍ സേന പരിശീലനം തുടരുകയാണ്.രാജ്യത്തിന്റെ തലസ്ഥാനത്തും വടക്കേ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലും ഏതാനും ദിവസങ്ങളായി കടുത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്.
മഞ്ഞ് മൂലം കാഴ്ച അവ്യക്തമായതിനാല്‍ ഗതാഗത സംവിധാനങ്ങള്‍ എല്ലാം തന്നെ താറുമാറായ അവസ്ഥയിലാണ് കൊടും തണുപ്പിലും പുലര്‍ച്ചെ സേന പരിശീലനം നടത്തുന്നത്.
ശക്തമായ മൂടല്‍ മഞ്ഞ് മൂലം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 20 സര്‍വീസുകളാണ് വൈകിയത്.
ട്രെയിന്‍ സര്‍വീസുകളെയും മഞ്ഞ് പ്രതികൂലമായി ബാധിച്ചു.14 സര്‍വീസുകള്‍ റദ്ദാക്കി.60 സര്‍വീസുകള്‍ വൈകുകയും 18 സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞ് ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് റിപ്പോര്‍ട്ട്.