ജമ്മു:അതിര്‍ത്തികടന്നുളള പാകിസ്ഥാന് ആക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യ.ഇന്ത്യയുടെ ആക്രമണത്തില്‍ 15 പാകിസ്ഥാനി റേഞ്ചേഴ്സ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ തുടര്‍ച്ചായി ആക്രമണം നടത്തിയിരുന്നു.ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യൂ വരിച്ചിരുന്നു.
ജന്മദിനത്തിലാണ് ഇന്ത്യന്‍ സൈനികന് ജീവന് വെടിയേണ്ടി വന്നത്.ഇതിന് തിരിച്ചടിയായിട്ടാണ് പാക് താവളങ്ങള്‍ ലക്ഷ്യമിട്ട് ബിഎസ്എഫ് ആക്രമണം നടത്തിയത്.
ഹെഡ് കോണ്‍സ്റ്റബിള്‍ ആര്.പി ഹസ്രയാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ബുധനാഴ്ച സാംബാ സെക്ടറിലെ രാജ് പുരയിലായിരുന്നു വെടിവെയ്പ് ഉണ്ടായത്.
വെടിവെയ്പ്പില്‍ പരിക്കേറ്റ ഹസ്രയെ സാംബ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയായ ഹസ്ര കഴിഞ്ഞ 27 വര്‍ഷമായി ബിഎസ്എഫില്‍ ജോലിചെയ്യുകയായിരുന്നു.
https://www.youtube.com/watch?v=YzX6tAJMyds