ആർട് ഫോർ യു ഷാർജയിൽ ഒരുക്കിയ പെയിന്റിംഗ് പ്രദർശനം ശ്രദ്ധേയമായി

ഷാർജ: ആർട് ഫോർ യു എന്ന ചിത്ര രചനാ കൂട്ടായ്‌മ, ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷാർജയിൽ ഒരുക്കിയ പെയിന്റിംഗ് പ്രദർശനം ശ്രദ്ധേയമായി. മലയാളി ദമ്പതികളും, ആർട് ഫോർ യു കൂട്ടായ്മയുടെ സ്ഥാപകരുമായ രഞ്ജി, ജെസ്‌നോ എന്നിവരാണ് വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെയുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി പെയിന്റിംഗ് പ്രദർശനം സംഘടിപ്പിച്ചത്. ക്രിസ്തുമസ്സ് എന്ന ആശയം മുൻനിർത്തിയായിരുന്നു ലൈവ് പെയിന്റിംഗ് രീതിയിലുള്ള പ്രദർശനം.

വിദ്യാർഥികൾ ഉൾപ്പടെ ഇരുപതിലേറെ പേർ ഷാർജ ഷെറാട്ടൺ ബീച്ച് ഹോട്ടലിൽ ഒരുക്കിയ എക്‌സിബിഷനിൽ പങ്കെടുത്തു. ആർട് ഫോറം യു എ ഇ സ്ഥാപകൻ പീറ്റർ ഗ്രസ്സ്മാൻ, ഇന്ത്യ ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പാൾ ഡോ മഞ്ജു റെജി, എമിറാത്തി ചിത്രരചനാ കലാകാരനായ അഹമ്മദ് റുക്‌നി എന്നിവർ വിധികർത്താക്കളായിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, സ്കോട്ട്ലൻഡ്, ഫിലിപ്പൈൻസ്, അയർലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുത്ത ചിത്രകലാ പ്രദർശനത്തിൽ ഇന്ത്യക്കാരനായ രാജേഷ് ദേശായ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Post Your Comments

Close