ന്യൂഡല്‍ഹി: അദ്ധ്യാപകരുടെ വാര്‍ഷിക കണക്കെടുപ്പിന് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന കണക്കുകള്‍.രാജ്യത്തെ അദ്ധ്യാപകരില്‍ 1,30,000 പേര് വ്യാജമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ വിവിധ കലാലയങ്ങളിലും സര്‍വകലാശാലകളിലുമായി 1.4 മില്ല്യണ്‍ അദ്ധ്യാപകരാണ് പഠിപ്പിക്കുന്നത്.വ്യാജ അദ്ധ്യാപകര്‍ വ്യാപകമാണെന്ന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മാനവ വിഭവശേഷി മന്ത്രാലയം ആധാര്‍ തിരിച്ചറിയല്‍ നിര്‍ബന്ധമാക്കിയത്.
ഒഴുവുകളിലേക്ക് പുതിയ നിയമനം നടത്താതെ കോഴ്സുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനായി ഇല്ലാത്ത അദ്ധ്യാപകരുടെ കണക്ക് കാണിച്ച നിരവധി സ്ഥാപനങ്ങളാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.
ആധാര്‍ നിര്‍ബന്ധമാക്കിയതോടെ അദ്ധ്യാപരുടെ എണ്ണത്തില്‍ 10 ശതമാനം കുറവാണ് ഉണ്ടായതെന്ന് അധികൃതര്‍ പറയുന്നത്.
മാത്രമല്ല അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തിലുളള വലിയ അന്തരം പുറത്ത് കൊണ്ടുവരാനും ആധാര്‍ നിര്‍ബന്ധമാക്കിയതോടെ സാധിച്ചു.നിലവില്‍ ഉപരിപഠന മേഖലകളില്‍ വിദ്യാര്തഥി അദ്ധ്യാപക അനുപാതം 1:21 ആണ്.അധാര് നിര്‍ബന്ധമാക്കിയതിന് ശേഷമുളള കണക്കുകള്‍ നിലവില്‍ ഉളളതിനേക്കാള് മോശമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിന് മുമ്പ് ഉച്ചഭക്ഷണ പദ്ധതിക്ക് സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.ഇല്ലാത്ത കുട്ടികളുടെ പേരില്‍ വിദ്യാലയങ്ങള്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കാനായിരുന്നു സര്‍ക്കാരിന്റെ നടപടി.