ന്യൂഡല്‍ഹി:ഇന്ത്യന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷന് ജാദവിന്റേതെന്ന് അവകാശപ്പെട്ട് പാകിസ്ഥാന് പുറത്ത് വിട്ട വീഡിയോ തളളി ഇന്ത്യ.
ഇതെല്ലാം തെറ്റിദ്ധാരണ പരത്താനുളള പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളാണ്.കുല്ഭൂഷന് ജാദവിനെ ഭീഷണിപ്പെടുത്തി പകര്‍ത്തിയ വീഡിയോയാണ് പാകിസ്ഥാന് പുറത്ത് വിട്ടിരിക്കുന്നതെന്നും ഇന്ത്യ പറഞ്ഞു.
ഇത്തരം വീഡിയോകള്‍ക്ക് യാതൊരു സ്വീകാര്യതയുമില്ലെന്ന് പാകിസ്ഥാന് മനസിലാക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പാകിസ്ഥാന് അനുകൂല പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ വീഡിയോയും പുറത്ത് വിട്ടിരിക്കുന്നത്.അമ്മയും ഭാര്യയയും കുല്‍ഭൂഷനെ പാകിസ്ഥാന് ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളും വീഡിയോയില്‍ പറയുന്നുണ്ട്.
അമ്മ വിഷമിക്കേണ്ടതില്ല.പാകിസ്ഥാന് അധികൃതര്‍ എന്നെ ഉപദ്രവിച്ചിട്ടില്ല.അവര്‍ എന്നെ നന്നായി പരിപാലിക്കുന്നുണ്ട്.എന്റെ ദേഹത്ത് തൊടുകപോലും ചെയ്തിട്ടില്ല എന്നാണ് കുല്ഭൂഷന് ആരോ പറഞ്ഞ് പഠിപ്പിച്ചത് ആവര്‍ത്തിക്കുന്നത് പോലെ വീഡിയോയില്‍ പറയുന്നത്.
കുല്‍ഭൂഷന്റെ അമ്മയുടേയും ഭാര്യയുടേയും പാകിസ്ഥാന് സന്ദര്‍ശന വേളയില്‍ വളരെ മോശമായ സമീപനമാണ് പാകിസ്ഥാന് അധികൃതരില്‍ നിന്നുമുണ്ടായത്.കുല്‍ഭൂഷന്റെ ഭാര്യയുടെ താലി വരെ അഴിച്ച് മാറ്റിയിരുന്നു.കൂടാതെ ചെരുപ്പ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.കുല്‍ഭൂഷനുമായി മാതൃഭാഷയില്‍ സംസാരിക്കാനും അനുവദിച്ചില്ല.
പാകിസ്ഥാന്റെ ഈ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് പുതിയ വീഡിയോയുമായി പാകിസ്ഥാന് രംഗത്ത് എത്തിയിരിക്കുന്നത്.