ധോണിയും റെയ്നയും ചെന്നൈയിൽ തന്നെ; കോഹ്‌ലിയെ ആർസിബിയും രോഹിത്തിനെ മുംബൈയും നിലനിർത്തി

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പതിനൊന്നാം സീസണിന് അരങ്ങുണരുമ്പോൾ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ജേഴ്സിയിലിറങ്ങും. പുതിയ സീസണിന്റെ ലേലത്തിന് മുന്നോടിയായി ടീമുകളെല്ലാം പ്രധാന താരങ്ങളെ നിലനിർത്തിയിട്ടുണ്ട്.

വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ ധോണിക്ക് പുറമെ സുരേഷ് റെയ്നയെയും രവീന്ദ്ര ജഡേജയെയും നിലനിർത്തിയിട്ടുണ്ട്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെയും ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിനെയും സർഫ്രാസ് ഖാനെയുമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നിലനിർത്തിയത്.

ലീഗിലെ നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ് ഏകദിനത്തിൽ മൂന്നാം ഇരട്ടസെഞ്ച്വറി നേടിയ രോഹിത് ശർമ്മയെയും ഹർദ്ദിക് പാണ്ഡ്യയെയും ജസ്പ്രീത് ബൂമ്രയെയുമാണ് നിലനിർത്തിയത്.

റഷഭ് പന്ത്, ക്രിസ് മോറിസ്, ശ്രേയസ് അയ്യർ എന്നിവരെ ഡൽഹി ഡെയർ ഡെവിൾസും, അക്ഷർ പട്ടേലിനെ കിംഗ്സ് ഇലവൻ പഞ്ചാബും, ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ എന്നിവരെ സൺ റൈസേഴ്സ് ഹൈദരാബാദും, സുനിൽ നരൈൻ, ആന്ദ്രേ റസൽ എന്നവരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നിലനിർത്തി.

വിലക്കിന് ശേഷമെത്തുന്നമറ്റൊരു ടീമായ രാജസ്ഥാൻ റോയൽസ് നിലവിലെ അവരുടെ നായകനായ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെയാണ് നിലനിർത്തിയത്.

Shares 473

Post Your Comments

Close