കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്. എഫ്സി പൂനെ സിറ്റിയുമായുള്ള മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി.
കളിയുടെ 33-ാം മിനിറ്റിൽ പൂനെയ്ക്ക് വേണ്ടി ആഷിക് കുറുനിയാൻ വല ചലിപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ നിരാശയിലായി. എന്നാൽ 73-ാം കറേജ് പെക്കൂസൺ ഗോൾ മടക്കിയതോടെയാണ് മത്സരം 1-1ന് സമനിലയിൽ കലാശിച്ചത്.
8 മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് തോൽവിയും 5 സമനിലയുമായി പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. 9 മത്സരങ്ങളിൽ നിന്ന് 5 ജയങ്ങളോടെ പൂനെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.