പാറ്റ്ന:കാലിത്തീറ്റ കുംഭകോണകേസുമായി ബന്ധപ്പെട്ട് ലാലുവിന്റെ ആള്‍ക്കാരില്‍ നിന്ന് തനിക്ക് ഫോണ്‍കോള്‍ ലഭിച്ചിട്ടുണ്ടായിരുന്നുവെന്ന് കുംഭകോണകേസില്‍ വിധി പറഞ്ഞ ജഡ്ജി ശിവപാല്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍.
കേസില്‍ വിധിപറയാനിരിക്കെയാണ് നിരന്തരം ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നതെന്നാണ് ജഡ്ജി പറഞ്ഞത്.എന്നാല്‍ ഫോണ്‍ കോളിന്റെ ഉളളടക്കം എന്തെന്ന് ജഡ്ജി വെളിപ്പെടുത്തിയില്ല.
ലാലു പ്രസാദ് യാദവിന് വേണ്ടി നിരവധി പേര് തന്നോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.വിഷമിക്കേണ്ട ഞാന്‍ നിയമം മാത്രമേ അനുസരിക്കു എന്ന് ജഡ്ജി ലാലുവിനോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
കാലിത്തീറ്റ കുംഭകോണ കേസില്‍ ഇന്ന് വിധി പറയാനിരിക്കെ ജഡ്ജിയുടെ വെളിപ്പെടുത്തല്‍.കേസില്‍ ലാലു കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി വിധിക്കുന്നത് ഡിസംബര്‍ 23 നാണ്.എന്നാല്‍ ശിക്ഷ വിധിക്കുന്നത് രണ്ട് തവണ മാറ്റിവെച്ചിരുന്നു.