കാബൂളില്‍ ചാവേറാക്രമണം;11 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍:അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.25 ഓളം പേര്‍ക്ക് പരിക്കേറ്റു.

കാബൂളിലെ ബനായി മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമുണ്ടായത്.
സംഭവത്തില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഐഎസ് ഭീകരരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ആഴ്ചയില്‍ കാബൂളിലെ ഷിയാ കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ നാല്‍പ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു

Post Your Comments

Close