വാഷിംഗണ്‍:അപകടകരമായ വിധത്തില്‍ മതസ്വാതന്ത്ര്യം ഹനിക്കുന്ന രാജ്യങ്ങളുടെ നിരീക്ഷണ പട്ടികയില്‍ പാകിസ്ഥാനേയും ഉള്‍പ്പെടുത്തി അമേരിക്ക.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം നിരീക്ഷിക്കേണ്ട രാജ്യങ്ങളുടെ പട്ടിക പുനര്‍നിശ്ചയിച്ചതായും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് അറിയിച്ചു.
മ്യാന്മാര്,ചൈന, എറിത്രിയ,ഇറാന്, ഉത്തരകൊറിയ,സുഡാന്,സൗദി അറേബ്യ,താജിക്കിസ്ഥാന്‍,തുര്‍ക്ക്മെനിസ്ഥാന്‍,ഉസ്ബക്കിസ്ഥാന് എന്നീ രാജ്യങ്ങളുടെ ഒപ്പമാണ് പാകിസ്ഥാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാകിസ്ഥാനില്‍ മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഗുരുതരമായ ലംഘനങ്ങളാണ് നടക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ കത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി.