പാകിസ്ഥാനുളള സൈനിക സാമ്പത്തിക സഹായം അവസാനിപ്പിച്ച് അമേരിക്ക

വാഷിംഗ്ടണ്‍:പാകിസ്ഥാന്‍ ഭീകരവാദ സംഘടനകളോടുളള മൃദുസമീപനം അവസാനിപ്പിക്കുന്നത് വരെ പാകിസ്ഥാനുമായുളള സാമ്പത്തിക, സൈനിക സഹായം നിര്‍ത്തിയതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെയ്തര്‍ നവോര്‍ട്ട് അറിയിച്ചു.

ഭീകരസംഘടനകളായ താലിബാന്‍,ഹഖാനി എന്നിവയ്ക്ക് ഇപ്പോഴും പാക് അഭയം കൊടുക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുര്‍ന്നാണ് പിന്തുണ അവസാനിപ്പിക്കുന്നതെന്ന് അമേരിക്ക അറിയിച്ചു.

നാലുമാസം മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാനുമായി ഉന്നതതല സഹകരണത്തിന് സന്നദ്ധത അറിയിച്ചത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് നിരന്തരമായി അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി.

Post Your Comments

Close