ലക്നോ:ബാങ്ക് ജീവനക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ വിവാഹം കഴിക്കരുതെന്ന് ഫത്വ.
ഉത്തര്‍പ്രദേശിലെ ഷഹാരണ്‍പൂര്‍ ജില്ലയിലെ ദേവ്ബന്ദില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാം മതപഠന സ്ഥാപനമായ ദാറൂല്‍ ഉലൂം ദേവ്ബന്ദ് ആണ് ഫത്വ ഇറക്കിയിരിക്കുന്നത്.
പലിശ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകളില്‍ നിന്നുളള പണം ശരീയത്ത് നിയമ പ്രകാരം തെറ്റാണെന്ന് കാണിച്ചാണ് ഫത്വ.
ഹറാം ആയ സമ്പത്ത് ഉപയോഗിച്ചാണ് ബാങ്ക് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്.അങ്ങനെയുളള കുടുംബങ്ങളില്‍ ജീവിക്കുന്നവര്‍ ദൈവഭയമില്ലാത്തവരാണെന്നും ദാറുല്‍ ഉലൂം ഫത്വയില് പറയുന്നു.