വിവാഹത്തിന് മുമ്പ് സംസാരിച്ചതിന് വധൂവരന്മാരെ വെടിവെച്ചു കൊന്നു

കറാച്ചി: വിവാഹത്തിന് മുമ്പ് സംസാരിച്ചെന്ന കാരണത്താല്‍ പാകിസ്ഥാനില്‍ വധൂവരന്മാരെ വെടിവെച്ചു കൊന്നു.വധുവിന്റെ അമ്മാവനാണ് ഇവരെ വെടിവെച്ചത്.

പാകിസ്ഥാനിലെ സിന്ധില്‍ ആണ് സംഭവം.നസീറനും പ്രതിശ്രുതവരന്‍ ഷാഹിദിനേയുമാണ് നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കണ്ടു എന്ന് കാരണത്താല്‍ അമ്മാവന്‍ വെടിവെച്ച് കൊന്നത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയില്‍ പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും ഭര്‍ത്താവിനേയും യുവതിയുടെ സഹോദരന്‍ കൊന്നിരുന്നു.

ശരാശരി 650 ദുരഭിമാന കൊലപാതകങ്ങളാണ് പാകിസ്ഥാനില്‍ ഒരോ വര്‍ഷവും നടക്കുന്നത് എന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്.

Shares 290

Post Your Comments

Close