ഉത്തരകൊറിയ അയച്ച മിസൈൽ വീണത് സ്വന്തം നഗരത്തിൽ

ടോക്ചോൺ: തുടർച്ചയായി മിസൈൽ പരീക്ഷണങ്ങളിലൂടെ ലോക സമാധാനത്തെ ചോദ്യം ചെയ്ത ഉത്തരകൊറിയയ്ക്ക് മിസൈൽ പരീക്ഷണത്തിൽ പണികിട്ടി. കഴിഞ്ഞ വർഷം അവർ പരീക്ഷിച്ച മിസൈൽ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽനിന്ന് 90 മൈൽ അകലെയുള്ള നഗരമായ ടോക്ചോൺ ഭാഗീകമായി തകർത്തതായാണ് റിപ്പോർട്ട്.  യുഎസ് ഇന്റലിജൻസ് ഏജൻസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 12 ആണ് വിക്ഷേപിച്ച ഉടനെ തകർന്നു വീണത്. പുക്ചാങ് വിക്ഷേപണ കേന്ദ്രത്തിൽനിന്നു കുതിച്ചുയർന്ന മിസൈൽ വടക്കു കിഴക്ക് ദിശയിൽ ഏതാണ്ട് 24 മൈലോളം പറന്നതിന് ശേഷമാണ് തകർന്നത്.

ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അപകടത്തെപ്പറ്റി സൂചന ലഭിച്ചത്. അപകടത്തിന് മുൻപ് നഗരത്തിൽ ഉണ്ടായിരുന്ന പല ബഹുനില കെട്ടിടങ്ങളും അപകടത്തിന് ശേഷം അപ്രത്യക്ഷമായതാണ് കൂടുതൽ അന്വേഷണം നടത്താൻ പ്രേരിപ്പിച്ചതെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അപകടത്തിന്റെ തീവ്രത, ആൾനാശം എന്നിവയെപ്പറ്റി സൂചനകളൊന്നുമില്ല.

 

Post Your Comments

Close