കേപ് ടൗൺ ടെസ്റ്റ്; ദക്ഷിണാഫ്രിക്ക 286 റൺസിന് പുറത്ത്; ഇന്ത്യക്ക് 3 വിക്കറ്റ് നഷ്ടമായി

കേപ് ടൗൺ: കേപ് ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‍സിൽ 286 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാരാണ് തകർത്തത്. അർദ്ധ സെഞ്ച്വറി നേടിയ എ ബി ഡിവില്ലിയേഴ്‍സ്,ഡുപ്ലെസിസ് എന്നിവർക്ക് മാത്രമേ ഇന്ത്യൻ ബൗളിംഗിനെ അൽപ്പമെങ്കിലും ചെറുക്കാനായുള്ളൂ.

ഇന്ത്യക്കായി ഭുവനേശ്വർ കുമാർ നാലും അശ്വിൻ രണ്ടും ഷമി,ബൂമ്ര, ഹർദ്ദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്‍ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 28 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ ശിഖർ ധവാൻ, മുരളീ വിജയ്, നായകൻ വിരാട് കോഹ്‍ലി എന്നിവരാണ് പുറത്തായത്.

Shares 231

Post Your Comments

Close