വാഷിംഗ്ടണ്‍:ഉത്തര കൊറിയന്‍ ഏകാധിപതി കിംജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുളള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ദക്ഷിണ കൊറിയയുമായി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ചയ്ക്ക് ഉത്തരകൊറിയ തയ്യാറെടുക്കുന്നത്.ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയതിന് പിന്നാലെ വാഷിങ്ടനും സോളും സംയുക്തമായി നടത്തിയിരുന്ന സൈനികാഭ്യാസം നിര്‍ത്തിവെച്ചിരുന്നു.
ട്രംപ് അധികാരത്തിലേറിയതു മുതല്‍ കഴിഞ്ഞ ദിവസം വരെ നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കിമ്മുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിക്കുന്നത്.എന്നാല്‍ അതിന് നിബന്ധനകള്‍ പാടില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം വരുന്ന ആഴ്ചയാണ് ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുളള ചര്‍ച്ച നടക്കുന്നത്.അടുത്ത മാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിംക്സ് സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്.