ഭീകരസംഘടനകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പാകിസ്ഥാന്‍; നടപടി അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

ഇസ്ലാമാബാദ്:മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫീസ് സയീദിന്റെ ജമാ അത് ഉദ് ധവയടക്കം നിരവധി സംഘടനകളെ പാകിസ്ഥാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പുറത്ത് വിട്ടപട്ടികയില്‍ 72 ഗ്രൂപ്പുകളെയാണ് വിലക്കിയതായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന പാകിസ്ഥാന്റെ നടപടിക്കെതിരെ അമേരിക്ക രംഗത്ത് വന്നിരുന്നു.പാകിസ്ഥാന്‍ സ്വന്തം നിലയ്ക്ക് നടപടിയെടുത്തില്ലെങ്കില്‍ അമേരിക്ക നടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് പാകിസ്ഥാന് 115 കോടി ഡോളറിന്റെ സൈനിക സഹായവും ആയുധങ്ങള്‍ നല്‍കുന്ന നടപടിയും അമേരിക്ക മരവിപ്പിച്ചിരുന്നു.

വര്‍ഷങ്ങളായി അമേരിക്കയുടെ സേവനങ്ങള്‍ പറ്റുന്ന പാകിസ്ഥാന്‍ വഞ്ചനയും കാപട്യവുമല്ലാതെ ഒന്നും നല്‍കിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് പുതുവത്സര ദിനത്തില്‍ ട്വീറ്റ് ചെയ്തിരുന്നു.

Shares 894

Post Your Comments

Close