ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യുഐഡിഎഐ നടപടിക്കൊരുങ്ങുന്നു.ട്രിബ്യൂണ്‍ റിപ്പോര്‍ട്ടര്‍ രചന ഖൈറ, റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളള അനില്‍ കുമാര്‍,സുനില്‍ കുമാര്‍,രാജ് എന്നിവര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ സൈബര്‍ സെല്ല് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
വെറും 500 രൂപമാത്രം നല്കി ഓണ്‍ലൈന്‍ ഇടപാടുകള്‍വഴി അജ്ഞാത കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ വാങ്ങി എന്നായിരുന്നു ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി അനില്‍ കുമാര്‍, സുനില്‍ കുമാര്‍,രാജ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായി രചന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) വ്യക്തമാക്കിയിരുന്നു.