ഒരു രാത്രി പുലര്‍ന്നപ്പോള്‍ തങ്ങളെ തേടിയെത്തിയ ഭാഗ്യം വിശ്വസിക്കാന്‍ ആയിട്ടില്ല ആലപ്പുഴ, സനാതനം വാര്‍ഡില്‍, രാജി നിവാസിലെ ഹരികൃഷ്ണനും, ഭാര്യ നിഷയ്ക്കും.
വന്നു ചേര്‍ന്ന ഭാഗ്യത്തിന്റെ വലുപ്പം അറിയാത്തതിനാല്‍ നിഷ്കളങ്കമായ കുസൃതിയോടെ മകന് കരണും. ഒന്നും രണ്ടുമല്ല, 12 മില്യണ്‍ ദിര്‍ഹം, ഇരുപത് കോടിയിലേറെ രൂപയാണ് അബുദാബി ഡ്യുട്ടി ഫ്രീ യുടെ ബിഗ് ടിക്കറ്റ് ബമ്പര്‍ നറുക്കെടുപ്പിലൂടെ ഈ കുടുംബത്തെ തേടിയെത്തിയത്.
ദുബായില്‍ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ഹരികൃഷ്ണന്, ഭാര്യ നിഷ അജ്മാനില്‍ ജോലി ചെയ്യുന്നു. മൂന്നാം തവണ എടുത്ത ടിക്കറ്റ് ആണ് ഇവരെ കോടിപതികള്‍ ആക്കിയത്. അബുദാബി ഡ്യുട്ടി ഫ്രീ യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനമാണ് ഇത്.
ഒറ്റ രാത്രി കൊണ്ട് സ്വപ്നം കാണാന്‍ പോലുമാവാത്ത സമ്പത്തിന് ഉടമകളാകുമ്പോഴും പതിവ് ജീവിത രീതികളില്‍ മാറ്റമൊന്നും വരില്ലെന്ന് ഹരിയും, നിഷയും പറയുന്നു. കുറച്ചു യാത്രകള്‍ പോകണം. ഭാവിജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനുള്ള കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യണം. ഒപ്പം, സയിദ് വര്‍ഷമായി യു എ ഇ ആചരിക്കുന്ന 2018 ല്‍ തങ്ങള്‍ക്ക് ലഭിച്ച ഭാഗ്യം എന്നതുകൊണ്ട് തന്നെ ഇവിടെയും, നാട്ടിലുമായി കുറച്ച് പണം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വെയ്ക്കണം. .
അടുത്ത ആഴ്ച നാട്ടിലെത്തി, തങ്ങളെ അനുഗ്രഹിച്ച ഈശ്വരന്മാരോട് നന്ദി പറയാന്‍ തീര്‍ത്ഥയാത്രക്ക് ഒരുങ്ങുകയാണ് ഈ കുടുംബം