‘ചെരുപ്പ് കളളന്‍ പാകിസ്ഥാന്‍’: പാക് എംബസിക്കു മുന്നില്‍ പ്രതിഷേധവുമായി ജനങ്ങള്‍

വാഷിംഗ്ടണ്‍:ഇന്ത്യന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയേയും ഭാര്യയേയും പാകിസ്ഥാന്‍ അപമാനിച്ചതില്‍ അമേരിക്കയിലെ പാക് എംബസിക്കു മുന്നില്‍ പ്രതിഷേധം.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരും ബലൂചിസ്ഥാന്‍ സ്വദേശികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചെരുപ്പ് കളളന്‍ പാകിസ്ഥാന്‍ എന്ന ഹാഷ് ടാഗോടെയുളള പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ പാക് എംബസിക്ക് മുന്നില്‍ അണിനിരന്നത്.

ഡിസംബര്‍ 25 നാണ് കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ അമ്മയും ഭാര്യയും പാകിസ്ഥാനില്‍ എത്തുന്നത്.എന്നാല്‍ വളരെ മോശമായ സമീപനമാണ് പാകിസ്ഥാന്‍ അധികൃതരില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്നത്.കുല്‍ഭൂഷന്റെ ഭാര്യ ചേതന്റെ താലിമാല വരെ ഊരിമാറ്റിച്ചു.കുല്‍ഭൂഷനുമായി മാതൃഭാഷയില്‍ സംസാരിക്കാന്‍ ഇവരെ അനുവദിച്ചില്ല. മാത്രമല്ല ചേതന്റെ ചെരുപ്പുകള്‍ ഊരി വാങ്ങുകയും പകരം മറ്റൊരു ചെരുപ്പ് നല്‍കുകയും ചെയ്തു.

പാകിസ്ഥാന്റെ ഈ നടപടിക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു.

Post Your Comments

Close