അമേരിക്കയിലെ ട്രംപ് ടവറില്‍ തീപിടിത്തം

ന്യൂയോര്‍ക്ക്:അമേരിക്കയിലെ ട്രംപ് ടവറില്‍ തീപിടിത്തം.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൂടി ഉടമസ്ഥതയില്‍ ഉളള കെട്ടിടത്തിലാണ് തീപിടത്തമുണ്ടായത്

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ന്യൂയോര്‍ക്കിലെ 58 നില കെട്ടിടത്തിന് തീപിടിച്ചത്.കെട്ടിടത്തില്‍ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയായിരുന്നു ട്രംപ് ടവര്‍.ട്രംപിന്റെ ബിസിനസിന്റെ ആസ്ഥാനവും ഇതുതന്നെയാണ്.

തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കെട്ടിടത്തില്‍ തീ പടരാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Shares 241

Post Your Comments

Close