സന്തോഷ് ട്രോഫി ഫുട്‌ബോള്‍ :കേരള ടീമിനെ പ്രഖ്യാപിച്ചു

കോഴിക്കോട്: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിന്റെ കേരള ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ പതിമൂന്നു പേര്‍ പുതുമുഖങ്ങളാണ്. കേരളവും ആന്ധ്രയും തമ്മിലാണ് ആദ്യമത്സരം. തെക്കന്‍മേഖല യോഗ്യതമത്സരം 14ന് ബംഗ്ലളൂരുവില്‍ നടക്കും.

കോഴിക്കോട് നടന്ന ചടങ്ങിലാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്. ഇതേ ചടങ്ങില്‍ ജേഴ്‌സിയും പുറത്തിറക്കി.

സ്റ്റേറ്റ് ബാങ്ക്, കെഎസ്ഇബി, കേരള പോലീസ്, ഫറൂഖ് കോളേജ്, ക്രൈസ്റ്റ് കോളേജ്, എംഇഎസ് കോളേജ്, കാലിക്കറ്റ് എക്‌സൈസ് വകുപ്പ്, എന്നിവടങ്ങളിലെ താരങ്ങളാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സതീവന്‍ ബാലനാണ് പരിശീലകന്‍. ഐസിഎല്‍ ഫിന്‍കോര്‍പാണ് കേരള ടീമിന്റെ മുഖ്യപ്രായോജകര്‍.

Post Your Comments

Close