ഗവേഷക വിദ്യാര്‍ത്ഥി ഹിസ്ബുളില്‍ ചേര്‍ന്നു ?

അലിഗഡ്:ഗവേഷക വിദ്യാര്‍ത്ഥി ഭീകരസംഘടനയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്.അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ മന്നാന്‍ ബഷീര്‍ വാനിയാണ് ഹിസ്ബുള്‍ മുജാഹിദിനില്‍ ചേര്‍ന്നത് എന്നാണ് വിവരം

ജനുവരി മൂന്ന് മുതല്‍ കോളേജില്‍ നിന്ന് ഇയാളെ കാണാതായിരുന്നു.എന്നാല്‍ ലോലാബ് താഴ് വരയില്‍ എകെ 47 തോക്ക് ഏന്തി നില്‍ക്കുന്ന ഇയാളുടെ ചിത്രം സമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ ഭീകരസംഘടനയില്‍ ചേര്‍ന്നതായി സ്ഥിരീകരിക്കുന്നത്.

അലിഗഡ് സര്‍വകലാശാലയില്‍ അപ്ലൈഡ് ജിയോജി വിദ്യാര്‍ത്ഥിയായ മന്നാന്‍ ബഷീര്‍ കശ്മീരിലെ സമ്പന്ന കുടുംബത്തില്‍ നിന്നുളളയാളാണ്.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അലിഗഡ് സര്‍വകലാശാല ഇയാളെ പുറത്താക്കി. ഇയാളുടെ ഹോസ്റ്റല്‍ മുറി സീല്‍ ചെയ്തതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Shares 548

Post Your Comments

Close