ഇന്ത്യയുടെ നടപടി വിജയം കണ്ടു; റോഡ് നിര്‍മ്മാണം ചൈന അവസാനിപ്പിച്ചു

ന്യൂഡല്‍ഹി:ഇന്ത്യന്‍ അതിര്‍ത്തിക്കുളളിലേക്ക് റോഡ് നിര്‍മ്മിക്കാനുളള ശ്രമം ചൈന അവസാനിപ്പിച്ചു.രണ്ടാഴ്ച് മുമ്പാണ് ചൈനീസ് സൈന്യത്തിന്റെ അകമ്പടിയോടെ നിര്‍മ്മാണത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സംഘം ഇന്ത്യയിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചത്.

കടന്നുകയറ്റം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ സൈന്യം സംഘത്തെ തിരിച്ചോടിച്ചു.ഇവരില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികളും പിടിച്ചെടുത്തിരുന്നു.

ഇതിന് ശേഷം നടത്തിയ ചര്‍ച്ചയിലാണ് റോഡ് നിര്‍മ്മാണ ശ്രമം അവസാനിപ്പിച്ചതായി ചൈന അറിയിച്ച്.ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്താണ് ഇക്കാര്യം അറിയിച്ചത്.

റോഡ് നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുന്നതായി ചൈന വ്യക്തമാക്കിയതോടെ ഇവരില്‍ നിന്ന് പിടിച്ചെടുത്ത നിര്‍മ്മാണ സാമഗ്രികള്‍ ഇന്ത്യന്‍ സൈന്യം തിരികെ നല്‍കി.

Post Your Comments

Close