ഇന്ത്യയുടെ ഏറ്റവും വേഗമേറിയ കംപ്യൂട്ടര്‍ ‘പ്രത്യുഷ് ‘ രാജ്യത്തിന് സമര്‍പ്പിച്ചു

പൂനെ:ഇന്ത്യയുടെ ഏറ്റവും വേഗമേറിയ കംപ്യൂട്ടര്‍ പ്രത്യുഷ് രാജ്യത്തിന് സമര്‍പ്പിച്ചു.കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് പൂനെ ഐഐടിഎമ്മില്‍ നടന്ന ചടങ്ങില്‍ കംപ്യൂട്ടര്‍ രാജ്യത്തിന് സമര്‍പ്പിച്ചത്.

പ്രകടനത്തിന്റെയും പ്രാപ്തിയുടേയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഒന്നാം ഹൈ പെര്‍ഫോര്‍മെന്‍സ് കംപ്യൂട്ടര്‍ സംവിധാനമാണ് പ്രത്യൂഷ് എന്ന് മന്ത്രി പറഞ്ഞു.രാജ്യത്തിന്റെ കാലാവസ്ഥ പ്രവചന സംവിധാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഴക്കാലം,സുനാമി,ചുഴലിക്കാറ്റ്,ഭൂകമ്പം,ഇടിമിന്നല്‍,പ്രളയം,വരള്‍ച്ച തുടങ്ങിയവ മെച്ചപ്പെട്ട രീതിയില്‍ പ്രവചിക്കാന്‍ പ്രത്യുഷിലൂടെ ഇനി സാധിക്കും.

Post Your Comments

Close