ദേവസേന ഭാഗമതിയാകുന്നു

 ദേവസേനയായി ലോക സിനിമ ആരാധകരുടെ മനംകവര്‍ന്ന അനുഷ്‌ക ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഭാഗമതിയുടെ ട്രെയിലര്‍ എത്തി.

അനുഷ്‌ക ഷെട്ടി ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി അശോകാണ്.ഉണ്ണി മുകുന്ദന്‍, ജയറാം തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പോസ്റ്ററും വളരെഅധികം ജനശ്രദ്ധ നേടിയിരുന്നു.അനുഷ്‌കയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ അരുന്ധതിയുമായി ഭാഗമതിക്ക് വലിയ സാമ്യം ഉണ്ടെന്ന് നിരൂപകര്‍ വിലയിരുത്തിയിരുന്നു.എന്നാല്‍ അനുഷ്‌കയുടെ ലുക്ക് മുതല്‍ ചിത്രത്തില്‍ വലിയ മാറ്റമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ജനത ഗാരേജിന് ശേഷം ഉണ്ണിമുകുന്ദന്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ഭാഗമതി.

Shares 391

Post Your Comments

Close