സെഞ്ച്വറിയടിക്കാൻ ഐ‌എസ്‌ആർഒ

ന്യൂഡൽഹി : ഇന്ത്യൻ ബഹിരാകാശ രംഗത്ത് ചരിത്രം സൃഷ്ടിയ്ക്കാനൊരുങ്ങി ഐ‌എസ്‌ആർഒ. തങ്ങളുടെ നൂറാമത് ഉപഗ്രഹം സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ന് വിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണ് ഐ‌എസ്‌ആർഒ.

ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. മുപ്പത് മറ്റ് ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിക്കും. മൂന്ന് ഉപഗ്രഹങ്ങൾ ഇന്ത്യയുടേതും മറ്റ് ഇരുപത്തിയെട്ടെണ്ണം ഇതര രാജ്യങ്ങളുടേതുമാണ് .

പിഎസ്‌എൽവി സി 40 ആണ് നൂറാമത്തെ ഉപഗ്രഹം വിക്ഷേപിക്കാൻ ഒരുങ്ങുന്നത് . ഏറ്റവും അവസാനത്തെ ഉപഗ്രഹം വിക്ഷേപിക്കുന്നതോടെ ഐ‌എസ്‌ആർഒ സെഞ്ച്വറിത്തിളക്കത്തിലെത്തും. ജനുവരി 12 ന് രാവിലെ 9:28 നാണ് വിക്ഷേപണം.

കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കാൻ സഹായിക്കുന്ന കാർട്ടോസാറ്റ് 2 ആണ് വിക്ഷേപിക്കുന്നതിൽ ഏറ്റവും വലുത് . 710 കിലോഗ്രാം ഭാരമുണ്ട് കാർട്ടോസാറ്റിന്. കാനഡ , ഫിൻലാൻഡ്, ഫ്രാൻസ്, കൊറിയ, ഇംഗ്ളണ്ട്,അമേരിക്ക എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഇതിനൊപ്പം വിക്ഷേപിക്കുന്നത്.

Post Your Comments

Close