ഇന്ത്യയുടെ വളർച്ചാ നിരക്ക് ഉയരും; ചൈനയെ മറികടക്കും; ലോകബാങ്ക് റിപ്പോർട്ട്

ന്യൂഡൽഹി: വളർച്ചയിൽ ഇന്ത്യ ഈവർഷം ലോക ശക്തിയാകുമെന്ന് ലോക ബാങ്ക്. 7.3 ശതമാനം വളർച്ച നേടും. ഏതാനും മാസങ്ങൾക്കുള്ളിൽ ചൈനയെ ഇന്ത്യയെ മറികടക്കുമെന്നുമാണ് ലോകബാങ്കിന്‍റെ നിരീക്ഷണം.

ആഗോള സമ്പത്ത് മേഖലയിൽ ഇന്ത്യയുടെ കുതിപ്പ് പുത്തൻ പ്രതീക്ഷകൾക്ക് വഴിയൊരുക്കുന്നതാണ്. ലോക രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്തയെ നീരിക്ഷിച്ച് ലോക ബാങ്ക് തയ്യാറാക്കിയ കണക്കുകളിലാണ് ഇന്ത്യ സാമ്പത്തിക വളർച്ചയിൽ ലോക ശക്തിയാകുമെന്ന് പറയുന്നത്.

ജിഎസ്ടി പ്രാബല്യത്തിൽ വന്നതും നോട്ട് പിൻവലിക്കലുമാണ് സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കിയതെന്ന് സാമ്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

അടുത്ത രണ്ട് വർഷം ഇന്ത്യയിൽ 7.5 ശതമാനം സാമ്പത്തിക വളർച്ച തുടരുമെന്നും ലോക ബാങ്ക് വ്യത്യമാക്കുന്നു. 2017ലെ കണക്കുകളിൽ ചൈന ഇന്ത്യയെക്കാൾ 0.1 ശതമാനം മാത്രമാണ് മുന്നിൽ നിൽക്കുന്നത്. 2015 ന് ശേഷം ഇന്ത്യയിൽ നിലവിൽ വന്ന വിദ്യാഭ്യാസ നയങ്ങളും തൊഴിൽ മേഖലയിലെ പരിഷ്കരണങ്ങളുമാണ് സാമ്പത്തിക മേഖലയിൽ ഇന്ത്യയ്ക്ക് ഉണർവായത്.

വരുന്ന 10 വ‍ർഷം സാമ്പത്തിക പ്രതിസന്ധികൾ ഒന്നും ഇന്ത്യയെ ബാധിക്കില്ലെന്നും രാജ്യം വളർന്നു വരുന്ന ലോക ശക്തിയാണെന്നും റിപ്പോർട്ട് പറയുന്നു. 2020ഓടെ ഇന്ത്യ ലോകത്തെ എറ്റവും വലിയ വ്യാപാര വിപണിയാകുമെന്നും കണക്കുകൾ പറയുന്നു.

Post Your Comments

Close