ന്യുഡല്‍ഹി: പ്രവാസികളില്‍ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ മനോഭാവം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ദേശീയ നേത്യത്വത്തിന്റെ ശ്രമം ലോകബാങ്കിന്റെ സ്ഥിതിവിവരകണക്ക് പുറത്ത് വന്നതോടെ പരാജയമായി.
ചൈനയുടെ വികസന വേഗതയെ മറികടക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിക്കില്ലെന്നായിരുന്നു ബഹറിനില്‍ രാഹുല്‍ഗാന്ധിയുടെ പ്രചരണം.
എന്നാല്‍ ചൈനയെ ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ വളര്‍ച്ച നിരക്കില്‍ പിന്നിലാക്കും എന്ന് ലോകബാങ്ക് വ്യക്തമാക്കി.ഇതോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബഹറിനില്‍ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
ചൈനയുടെ ബ്രാന്‍ഡ് അമ്പാസിഡറെ പോലെയാണ് രാഹുല്‍ ഗാന്ധി ബഹറിനില്‍ സംസാരിച്ചത്. ഇന്ത്യയുടെ വികസനകുതിപ്പിനെ ഇകഴ്ത്താന്‍ ചൈനയെ വാനോളം എല്ലാ സമ്മേളനങ്ങളിലും പുകഴ്ത്തുന്ന തന്ത്രമാണ് രാഹുല്‍ ഗാന്ധി പ്രയോഗിച്ചത്.
പ്രവാസി ഇന്ത്യക്കാരെ കോണ്‍ഗ്രസ്സിന്റെ വേദികളിലേക്ക് തിരികെ എത്തിക്കുക എന്നതാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇന്നലെ വരെ വസ്തുത വിരുദ്ധ വാദങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ് സംഘം ലോക ബാങ്കിന്റെ കണക്ക് പുറത്ത് വന്നതോടെ പ്രതിരോധം ഇല്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.