ഹ്യൂമിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിൽ

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഡൽഹി ഡൈനാമോസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. സൂപ്പർ താരം ഇയാൻ ഹ്യൂമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. കറേജ് പെക്കൂസൻ നൽകിയ പാസാണ് ഹ്യൂം വലയിലാക്കിയത്.

ഡേവിഡ് ജെയിംസിന്‍റെ കീഴിലുള്ള മഞ്ഞപ്പടയുടെ ആദ്യ എവേ മത്സരമാണിത്.

പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയ്ക്കും എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനും ഇന്ന് ജയം അനിവാര്യമാണ്.

Post Your Comments

Close