ക്ഷേത്രങ്ങള്‍ നാടിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു – ഇ.പി ജയരാജന്‍

ചെറുവത്തൂര്‍:ക്ഷേത്രങ്ങളിലെ പുജാദികാര്യങ്ങള്‍ നന്മയുണ്ടാക്കുമെന്നും മനുഷ്യന്റെ കര്‍മശേഷി കൂട്ടുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍.

ക്ഷേത്രങ്ങള്‍ നാടിന്റെ വളര്‍ച്ചക്കും ചലനാത്മകതയ്ക്കും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിന്റെ ഭാഗമായുളള അഖിലേന്ത്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകള്‍ മുമ്പുളള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി ശാസ്ത്രലോകം ഇന്ന് നിരീക്ഷണം നടത്തുന്നു.ഹോമങ്ങളും പൂജകളും മനുഷ്യരുടേയും പ്രകൃതിയുടേയും സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

 

Post Your Comments

Close