ന്യൂഡല്‍ഹി: ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.ഹൈക്കോടതി വിധിക്കെതിരെ കേസിലെ പ്രതികളായ ആര് ശിവദാസനും കസ്തൂരി രംഗ അയ്യരും സമര്‍പ്പിച്ച ഹര്‍ജികളോടൊപ്പം സിബിഐ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും .
കേസില്‍ പിണറായി വിജയനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സിബിഐ കോടതിയില്‍ വാദിക്കും.പിണറായിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കേസിന്റെ വിചാരണയെ സാരമായി ബാധിക്കും. അതിനാല്‍ ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്നും സിബിഐ അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരുമല്ലാത്ത മറ്റു പ്രതികളേയും ഒഴുവാക്കിയ തീരുമാനം ചോദ്യം ചെയ്താണ് കസ്തൂരി രംഗ അയ്യര്‍ അപ്പീല്‍ നല്‍കിയത്.
ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച നടപടി വിവേചനപരവും നിയമവിരുദ്ധമാണെന്നും കസ്തൂരി രംഗ അയ്യര്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.