കാലിഫോര്‍ണിയയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം17 ആയി

സാന്‍ഫ്രാന്‍സിസ്‌കോ:ദക്ഷിണ കാലിഫോര്‍ണിയയില്‍ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 17 ആയി.163 പേര്‍ക്ക് പരിക്കേറ്റു.

പതിമൂന്ന് പേരെ കാണാതായിട്ടുണ്ട്.ഇവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിലാണ് ലോസ് ആഞ്ചലസ് നഗരത്തിലെ വടക്കുപടിഞ്ഞാറുളള മോണ്ടിസിറ്റോ,കാര്‍പെന്റിരിയ മേഖല വെളളത്തിനടിയിലായത്.

നൂറോളം വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായും നശിച്ചത്.മുന്നൂറിലധികം വീടുകള്‍ ഭാഗികമായി നശിച്ചു.7000 ത്തോളംപേരെ മാറ്റി പാര്‍പ്പിച്ചു.മുന്നൂറിലധികം പേരെ രക്ഷിക്കാനുളള ശ്രമം പുരോഗമിക്കുകയാണ്.

Shares 100

Post Your Comments

Close