വ്യാജബോംബ് ഭീഷണി:സന്നിധാനത്ത് സുരക്ഷ കര്‍ശനമാക്കി

പത്തനംതിട്ട: വ്യാജബോംബ് സന്ദേശത്തിന്റെ പശ്ചാതലത്തില്‍ സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. ശബരിശദര്‍ശനത്തിനായി എത്തിയ മകനെ കുടുക്കാന്‍ കര്‍ണാടക സ്വദേശിയായ പിതാവാണ് വ്യജബോംബ് സന്ദേശം നല്‍കിയതെന്ന നിഗമനത്തിലാണ് പൊലീസ്.

സംഭവത്തിന്റെ നിജസ്ഥതി അറിയാന്‍ കസ്റ്റഡിയിലെടുത്ത വ്യക്തിയുമായി പൊലീസ് കര്‍ണാടകയിലേക്ക് പോയി.

ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ പമ്പ പോലീസ് ഹെല്‍പ്പ് ലൈനിലേക്കാണ് ആദ്യ സന്ദേശമെത്തിയത്. ബോംബുമായി ഒമ്പതുപേര്‍ ശബരിമലയ്ക്ക് വന്നിട്ടുണ്ടെന്നായിരുന്നു സന്ദേശം.

അല്‍പ സമയത്തിനകം ബോംബുമായി എത്തിയയാളുടേത് എന്നുപറഞ്ഞ് ഒരു ഫോണ്‍ നമ്പറും നല്‍കി. ശബരിമല സെപ്ഷ്യല്‍ ഓഫീസര്‍ ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ഫോണ്‍ നമ്പര്‍ ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങി.

തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പൊലീസും കര്‍ശനപരിശോധന നടത്തി. സന്നിധാനത്ത് വെച്ച് കര്‍ണാടക ഹൊസൂര്‍ സ്വദേശി തിമ്മരാജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ചോദ്യം ചെയ്യലില്‍ നിന്നാണ് തിമ്മരാജിന്റെ അച്ഛന്‍ ഉമാശങ്കറാണ് വ്യാജസന്ദേശം നല്‍കിയതെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. മകനെ കുടുക്കാന്‍ ഉമാശങ്കര്‍ കെണിയൊരുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പമ്പ എസ്.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ തിമ്മരാജുമായി പോലീസ് ഹൊസൂരിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, ബോംബ് ഭീഷണിയുടെ പശ്ചാതലത്തില്‍ സന്നിധാനത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

Shares 556

Post Your Comments

Close