വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ:സംഭവത്തിന് പിന്നില്‍ സിപിഎം ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍

ആലപ്പുഴ:കഴിഞ്ഞ ദിവസം ആലപ്പുഴ ഇരവുകാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ട്യൂഷന്‍ അധ്യാപികയുടെ മാനസിക പീഡനം എന്നാക്ഷേപം .

സിപിഎമ്മിന്റെ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ട്യൂഷന്‍ ടീച്ചര്‍ ഇന്ദു വിനോദാണ് മകളുടെ മരണത്തിനു കാരണക്കാരിയെന്ന് ആരോപിച്ചു മാതാപിതാക്കള്‍ രംഗത്ത് എത്തി .

കഴിഞ്ഞ ഡിസംബര്‍ ഇരുപത്തി എട്ടാം തീയതിയാണ് വീട്ടിനുള്ളില്‍ ആലപ്പുഴ ഇരുവകാട് സ്വദേശിനി ശ്രീജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് .

സ്വഭാവ ദൂഷ്യം ആരോപിച്ച് പെണ്‍കുട്ടിയെ സിപിഎമ്മിന്റെ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ട്യൂഷന്‍ ടീച്ചര്‍ ഇന്ദു വിനോദ് പരസ്യമായി ശകാരിച്ചിരുന്നു .ഇതേ തുടര്‍ന്ന് ട്യൂഷന്‍ സെന്ററില്‍ നിന്നും ഇറങ്ങി പോയ ശ്രീജ വീട്ടില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു .

എന്നാല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടി കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദം മൂലം കേസ് അട്ടിമാറിക്കുകയാണ് പോലീസ് എന്നും ഇവര്‍ ആരോപിക്കുന്നു.

ആലപ്പുഴ സൗത്ത് പോലീസില്‍ നിന്നും നീതി കിട്ടാത്ത പശ്ചാത്തലത്തില്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകാണ് കുടുംബം.

Post Your Comments

Close