തിരുവനന്തപുരം:ജെഡിയു സംസ്ഥാന ഭാരവാഹിയോഗത്തില്‍ പൊട്ടിത്തെറി.
ജെഡിയു ഇടത് മുന്നണിയിലേക്ക് പോകാന്‍ ആലോചിക്കുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ ഭാരവാഹിയോഗത്തില്‍ അറിയിച്ചു.
തീരുമാനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ രാജിവച്ച് ഇറങ്ങിപ്പോയി.അന്തിമ തീരുമാനം എടുക്കാനുള്ള നിര്‍ണായക യോഗങ്ങള്‍ തിരുവനന്തപുരത്ത് തുടരുന്നു.
മുന്നണി മാറ്റവും ശരദ് യാദവിനൊപ്പം ചേരുന്നതടക്കമുള്ള കാര്യങ്ങളും തീരുമാനിക്കാനായാണ് രണ്ട് ദിവസം നീളുന്ന നേതൃയോഗം തിരുവനന്തപുരത്ത് തുടരുന്നത്. ഭൂരിഭാഗം സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡൻറുമാറും വീരേന്ദ്രകുമാറിന്റെ നിലപാടിന് പിന്തുണ നൽകി.
മുന്‍ മന്ത്രി കെ.പി. മോഹനനെ പോലുള്ള മുതിര്‍ന്ന നേതാക്കളും യു.ഡി.എഫില്‍ തുടരണമെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ്.. ഇവരെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും തുടരുകയാണ്. നാളെ നടക്കുന്ന സംസ്ഥാന കൗണ്‍സിലിനു ശേഷമായിരികും മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുക.