കുറ്റിപ്പുറത്ത് വെടിയുണ്ടകളും കണ്ടെത്തി

മലപ്പുറം : ദുരൂഹ സാഹചര്യത്തിൽ കുറ്റിപ്പുറം പാലത്തിനു ചുവട്ടിൽ നിന്നും 440 വെടിയുണ്ടകൾ കണ്ടെത്തി. പോലീസിന്റെ പരിശോധനക്കിടെയായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ഇവ. സംഭവസ്ഥലത്ത് പോലീസ് ഇപ്പോഴും പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസം കുറ്റിപ്പുറം പാലത്തിനടിയിൽ നിന്നും ഉഗ്ര ശേഷിയുള്ള കുഴിബോംബുകൾ കണ്ടെത്തിയിരുന്നു. ഇതിനു സമീപത്തു തന്നെയായിരുന്നു വെടിയുണ്ടകളും. ഇത് വീണ്ടും ദുരൂഹത വർദ്ധിപ്പിക്കുന്നു. വെടിയുണ്ടകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ പാലത്തിനു തൊട്ടടുത്താണ് കുറ്റിപ്പുറം മിനിപമ്പ.

സ്ഫോടക വസ്തുക്കളും വെടിയുണ്ടകളും മിനി പമ്പ ലക്ഷ്യമാക്കി ഉപയോഗിക്കാൻ വേണ്ടിയായിരുന്നോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കുഴിബോംബ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വെടിയുണ്ടകളും കണ്ടെത്തിയത്.വെള്ളത്തിനടിയിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത് .

Post Your Comments

Close