കേന്ദ്രം അനുവദിച്ച 50 വാഹനങ്ങള്‍ കൊച്ചി കോര്‍പ്പറേഷനില്‍ കട്ടപ്പുറത്ത്

കൊച്ചി:കൊച്ചി കോര്‍പ്പറേഷന് മാലിന്യ നീക്കത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 50 ല്‍ അധികം വാഹനങ്ങള്‍ കട്ടപ്പുറത്ത്. 20 കോടിയിലധികം രൂപ വിലമതിക്കുന്ന വാഹനങ്ങളാണ് നശിക്കുന്നത്.

ഈ വാഹനങ്ങള്‍ അറ്റകുറ്റപണിനടത്താതെ നശിക്കുമ്പോള്‍ പ്രതിവര്‍ഷം വാഹനങ്ങള്‍ക്ക് വാടകയിനത്തില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നത് 5 കോടിയോളം രൂപയാണ്.

നഗരത്തിലെ മാലിന്യം നീക്കം ചെയ്യാനായി 2013 ല്‍ വാങ്ങിയ 10 കോപാക്റ്റ് റഫ്യൂസറുകളും 42 മിനിടിപ്പറുകളും 2 ജെ.സി.ബിയും മാസങ്ങളായി തകരാറിലാണ്. ഇവയ്ക്ക് പകരം പ്രതിദിനം 50 ല്‍ അധികം വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നു.

100 ല്‍ അധികം വാഹനങ്ങളാണ് ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കുന്നത്. ഇതേ സമയം നഗരസഭ വാങ്ങിയ ചല വാഹനങ്ങള്‍ എവിടെയാണുള്ളതെന്നുപോലും ഇപ്പോള്‍ തിട്ടമില്ല.

കഴിഞ്ഞ രണ്ടുവര്‍ഷവും വാഹനങ്ങളുടെ വാടകയിനത്തില്‍ ഭീമമായ തുകയാണ് ചിലവഴിച്ചത്. ഇത് ഓഡിറ്റ് ഒപ്ജക്ഷന് കാരണമായെങ്കിലും മൂന്‍വര്‍ഷത്തേതിലും പരിതാപകരമാണ് ഇപ്പോഴത്തെ സ്ഥിതി

Shares 904

Post Your Comments

Close