തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു

പന്തളം: ശബരിമലയില്‍ മകരവിളക്ക് ഉത്സവത്തിന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര  പന്തളത്ത് നിന്ന് പുറപ്പെട്ടു.

പുലര്‍ച്ചെ 4ന് പന്തളം കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ നിന്നും തിരുവാഭരണം പുറത്തെടുത്തതോടെ ചടങ്ങുകള്‍ ആരംഭിച്ചു.

തിരുവാഭരണ വാഹക സംഘവും കൊട്ടാരം അധികൃതരും ചേര്‍ന്ന് തിരുവാഭരണം ശിരസിലേറ്റാതെ വലിയ കോയിക്കല്‍ അയ്യപ്പ ക്ഷേത്രത്തിലെത്തിക്കും.

പിന്നീട് വലിയകോയിക്കല്‍ ശാസ്താവിനെ തിരുവാഭരണം കണി കാണിക്കും. പ്രത്യേക ചടങ്ങുകള്‍ക്കൊപ്പം ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ഉച്ചക്ക് 12 മണി വരെ തിരുവാഭരണം ദര്‍ശിക്കാം.

പൂജിച്ച ഉടവാള്‍ പിന്നീട് മേല്‍ശാന്തി പന്തളം രാജാവിനും രാജാവ് കൊട്ടാരം പ്രതിനിധിക്കും കൈമാറും. തുടര്‍ന്ന് തിരുവാഭരണം പേടകത്തിലാക്കി ശിരസിലേറ്റി ഘോഷയാത്ര പ്രയാണം ആരംഭിക്കും.

20 അംഗങ്ങളാണ് തിരുവാഭരണ വാഹക സംഘത്തില്‍ ഉള്ളത്. ആദ്യ ദിനം അയിരൂര്‍ പുതിയ കാവിലും രണ്ടാം ദിനം ളാഹ സത്രത്തിലും ഘോഷയാത്ര വിശ്രമിക്കും. 14 ന് വൈകീട്ട് 5 മണിയോടെ ഘോഷയാത്ര ശരംകുത്തിയില്‍ എത്തും

Post Your Comments

Close