മലപ്പുറം: കുഴിബോംബിനു പിന്നാലെ കുറ്റിപ്പുറം പാലത്തിനു താഴെ വന്‍തോതില്‍ വെടിയുണ്ടകള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ ശക്തമായ പരിശോധന തുടങ്ങി.
ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. വെടിയുണ്ടകള്‍ ലഭിച്ച പാലത്തിനടിയിലെ വെള്ളം വറ്റിച്ചും പരിശോധന നടത്തുന്നുണ്ട്.
വ്യാഴാഴ്ചയാണ് കുറ്റിപ്പുറത്ത് പാലത്തിന് ചുവട്ടില്‍ നിന്നും 440 വെടിയുണ്ടകളും ഉഗ്രപ്രഹരശേഷിയുളള ക്ലോമാര് മൈനുകളും കണ്ടെത്തിയത്.ഇവ മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ നിന്നുളളതാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥരിരീകരിച്ചിരുന്നു.
നൂറുകണക്കിന് ലോഹഉണ്ടകള്‍ അടങ്ങിയതാണ് ഇവയോരോന്നും.പൊട്ടിത്തെറിക്കുമ്പോള്‍ മനുഷ്യരുടെമേല്‍ ഇവ തറഞ്ഞുകയറും.യുദ്ധകാലങ്ങളില്‍ ശത്രുക്കളില്‍ പ്രയോഗിക്കാന്‍ മാത്രമാണ് ഇത്തരത്തിലുളളവ.സമാധാനകാലത്ത് രാജ്യത്തിനകത്ത് കണ്ടെത്തിയത് ഗുരുതരമായ സംഭവമാണെന്ന നിഗമനത്തിലാണ് അധികൃതര്‍.