ന്യൂഡല്‍ഹി:ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യം എന്ന് വിശേഷിപ്പിക്കാവുന്ന അസാധാരണ സംഭവങ്ങള്‍ക്കാണ് ഇന്ന് സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്.
ജഡ്ജിമാരെ നിയമിക്കുന്നതിനുളള പ്രത്യേക ഏജന്‍സിയായ കൊളീജിയത്തിനെതിരെയുളള പ്രതിഷേധം പൊട്ടിത്തെറിയിലേക്ക് നീങ്ങിയതോടെയാണ് സംഭവം. നാല് സുപ്രീംകോടതി ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നു.
കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ചെലമേശ്വര്‍,രഞ്ജന്‍ ഗൊഗോയ്,മദന്‍ ബി.ലോകൂര്‍, കുര്യന് ജോസഫ് എന്നിവരാണ് വാര്‍ത്ത സമ്മേളനം നടത്തിയത്.
കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ എതിര് അഭിപ്രായം രേഖാമൂലം അറിയിച്ചിരുന്നു.
ഇന്നലെ രണ്ടുപേരെ സുപ്രീംകോടതി ജഡ്ജിമാരാക്കികൊണ്ട് കൊളീജിയത്തിന്റെ തീരുമാനം വന്നിരുന്നു.കൂടാതെ ഏതാനും ജഡ്ജിമാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്നാണ് സൂചന.