ന്യൂഡൽഹി : ചൈന ശക്തിയുള്ള രാജ്യമാണെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അവരെ നേരിടാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. ഇന്ത്യൻ പ്രദേശത്ത് യാതൊരു വിധ കടന്നു കയറ്റങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈന അതിർത്തിയിൽ ശക്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . നമ്മുടെ അയൽക്കാർ ചൈനയുടെ ഭാഗത്തേക്ക് ചായുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം, പറഞ്ഞു. സൈനികപരമായും നയതന്ത്രപരമായും ചൈനയെ നേരിടണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ അതിർത്തിയിൽ ആണ് നമ്മൾ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്. ശ്രദ്ധ വടക്കൻ മേഖലയിലേക്ക് കൂടുതൽ പതിയേണ്ട സമയമായി. സൈബർ – ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ ശ്രദ്ധിക്കണമെന്നും റാവത്ത് അഭിപ്രായപ്പെട്ടു.
ഡോക്ലാമിൽ ചൈന വർഷങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . എന്നാൽ ഇത് ക്രമത്തിൽ അധികമായപ്പോഴാണ് ഭൂട്ടാനു വേണ്ടി ഇന്ത്യക്ക് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.