ബൽറാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം നേതാവ്

തൃത്താല: സിപിഎം നേതാക്കളെക്കുറിച്ച് മിണ്ടിയാൽ വിടി ബൽറാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രൻ. എകെജിക്കെതിരായ ബൽറാമിന്റെ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃത്താലയിലെ എംഎൽഎ ഓഫീസിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ സംസാരിക്കുകായായിരുന്നു ചന്ദ്രൻ.

മറ്റുള്ളവരെ തെറിപറയുന്ന അഭിപ്രായ സ്വാതന്ത്യം അനുവദിക്കില്ല. ബൽറാം പ്രസ്താവന പിൻവലിക്കണമെന്നും ചന്ദ്രൻ പറഞ്ഞു.

പൊതുപരിപാടികളിൽ നിന്ന് ബൽറാമിനെ ബഹിഷ്കരിക്കുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ പറഞ്ഞു. പ്രതിഷേധം തുടരും. എൽഡിഎഫ് ഭരിക്കുന്നപഞ്ചായത്തുകളിൽ നിന്ന് ബൽറാമിനെ മാറ്റിനിർത്തുമെന്നും രാജേന്ദ്രൻ പറഞ്ഞു.

Shares 490

Post Your Comments

Close