ജസ്റ്റിസ് ചേലമേശ്വർ ഡി രാജയുമായി കൂടിക്കാഴ്ച നടത്തി : ജഡ്ജിമാരുടെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയമോ ?

ന്യൂഡൽഹി : ജഡ്ജിമാരുടെ അസാധാരണ പത്ര സമ്മേളനത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ആരോപണം . പത്രസമ്മേളനത്തിനു ശേഷം ജസ്റ്റിസ് ചേലമേശ്വറിനെ സിപിഐ നേതാവ് ഡി രാജ സന്ദർശിച്ചതിനെ തുടർന്നാണ് ‌ ആരോപണമുയർന്നത് .

ചേലമേശ്വറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഡി രാജ കണ്ടത് . എന്നാൽ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നും ചേലമേശ്വർ അടുത്ത സുഹൃത്താണെന്നും ഡി രാജ വ്യക്തമാക്കി. അസാധാരണമായ വാർത്തകൾ വന്നതിനെ തുടർന്ന് ചേലമേശ്വറിനെ കാണണമെന്ന് തോന്നിയത് കൊണ്ട് വീട്ടിലെത്തിയതാണെന്നും രാജ പറഞ്ഞു.

ഇന്ന് രാവിലെയാണ് അസാധാരണമായ നടപടിയിലൂടെ നാല് സുപ്രീം കോടതി ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ആരോപണം ഉന്നയിച്ചു പത്രസമ്മേളനം നടത്തിയത്.
ജസ്റ്റിസ് ചേലമേശ്വർ , ജസ്റ്റിസ് കുര്യൻ ജോസഫ് , ജസ്റ്റിൻ മദൻ ലോകുർ , ജസ്റ്റിസ് രഞ്ജൻ ഗോഗോയ് എന്നിവരാണ് പത്രസമ്മേളനം നടത്തിയത്.

 

Post Your Comments

Close