നവഭാരത ശില്പിയ്ക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ജയന്തിദിനത്തിൽ സ്വാമി വിവേകാനന്ദന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിവേകാനന്ദന് പ്രണാമമർപ്പിച്ചത്.

‘വിവേകാനന്ദ ജയന്തിയില്‍ ഞാന്‍ സ്വാമി വിവേകാനന്ദനെ വണങ്ങുന്നു, ദേശീയ യുവജന ദിനത്തില്‍ നവഭാരതത്തിന്റെ സൃഷ്ടാക്കളായ നമ്മുടെ യുവജനങ്ങളുടെ മെരുങ്ങാത്ത ഊര്‍ജ്ജത്തെയും ഉത്സാഹത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ട്വീറ്റിനൊപ്പം വീഡിയോയും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Post Your Comments

Close