ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ

സെഞ്ചൂറിയൻ: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് സെഞ്ചൂറിയനിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ 72 റൺസിന്‍റെ തോൽവി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നേടാൻ ജയിച്ചേ തീരു.

ബാറ്റിംഗ് നിരയുടെ മോശം പ്രകടനമാണ് കേപ്ടൗണിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇത് മറികടക്കാൻ ടീമിൽ ആറു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാരെ ഉൾപ്പെടുത്തിയേക്കും. കേപ്ടൗണിൽ നിറം മങ്ങിയ ഓപ്പണർ ശിഖർ ധവാൻ, രോഹിത് ശർമ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത.

വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ എന്നിവർ ടീമിൽ ഇടം പിടിച്ചേക്കും.

Shares 102

Post Your Comments

Close